
അടൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. അടൂർ ചാത്തന്നൂപ്പുഴ പേക്കോടിക്കൽ വീട്ടിൽ രവീന്ദ്രൻ പിള്ളയുടേയും മണി അമ്മയുടേയും മകൻ മനോജ് കുമാർ (45) ആണ് മരിച്ചത്. കഴിഞ്ഞ നവംബർ 30ന് രാത്രി വടക്കടത്തുകാവ് ജംഗ്ഷനിലായിരുന്നു അപകടം. മനോജ് കുമാർ ഓടിച്ച സ്കൂട്ടറിൽ കാർ ഇടിക്കുകയായിരുന്നു. നിറുത്താതെ പോയ കാർ അടൂർ പൊലീസ് സി.സി.ടി.വികൾ പരിശോധിച്ചാണ് തിരിച്ചറിഞ്ഞത്. ഗുരുതര പരിക്കേറ്റ മനോജ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് മരിച്ചു. സംസ്കാരം നടത്തി. ഭാര്യ: അഞ്ജു. മകൾ : അനന്യ മനോജ്. സഞ്ചയനം 22ന് രാവിലെ എട്ടിന്.