 
ചെങ്ങന്നൂർ: ചെങ്ങന്നൂർ അങ്ങാടിയ്ക്കലിൽ പ്രവർത്തിച്ചു വരുന്ന കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്110 കെ.വി സബ് സ്റ്റേഷൻ പരിസരവും മുൻഭാഗവും ഇരുട്ടിൽ മുങ്ങി. നാട്ടിൽ വെളിച്ചം പകരുന്ന സ്ഥാപനം ഇരുട്ടിലായതോടെ പ്രഭാത സവാരിക്ക് ഇറങ്ങുന്നവരും തൊട്ടടുത്തുള്ള ജില്ലാ ആശുപത്രിയിൽ സന്ധ്യയ്ക്ക് ശേഷം വരുന്നവരും സബ് സ്റ്റേഷന്റെ അവസ്ഥ കണ്ട് വൈദ്യുതി ബോർഡിനെ പരിഹസിക്കുകയാണ്. സബ് സ്റ്റേഷന്റെ പരിസരത്തെ വിളക്കുകൾ അണച്ചിട്ട് ഒരു മാസം പിന്നിടുന്നു. പുതുവർഷ പിറവി ദിനത്തിൽ പോലും ജീവനക്കാർ പരിസരത്തെ വിളക്കുകൾ തെളിയിച്ചില്ലന്ന് സമീപവാസികൾ പറഞ്ഞു. വനിതാ ജീവനക്കാർ ഉൾപ്പടെ രാത്രികാലങ്ങളിലും ഇവിടെ ജോലി ചെയ്തു വരുന്നുണ്ട്. ഇവിടം അതീവ സുരക്ഷാ മേഖലയാണെന്നും അതിക്രമിച്ചു കടക്കുന്നത് കുറ്റകരമാണെന്നും ഗേറ്റിൽഎഴുതി വച്ചിട്ടുണ്ട്.
ഒരു മാസമാകുന്നു സബ് സ്റ്റേഷന്റെ പരിസരങ്ങളിലെ ലൈറ്റുകൾ തെളിക്കാതായിട്ട്. സാമൂഹിക വിരുദ്ധർ അതിക്രമിച്ചു കടന്നാലോ മോഷണം നടത്തിയാലോ അറിയാൻ കഴിയില്ല. അടിയന്തരമായി പ്രശ്നത്തിന് പരിഹാരം കാണണമെന്ന ആവശ്യം ശക്തമാണ്.
........................................................................
സബ് സ്റ്റേഷന്റെ ഭാഗത്തേക്ക് നോക്കിയാൽ ഏവരേയും ഭയപ്പെടുത്തുന്ന അന്തരീക്ഷമാണ് . സന്ധ്യ കഴിഞ്ഞാൽ ഈ ഭാഗത്ത് കൂടി യാത്ര ചെയ്യാനോ സമീപത്ത് താമസിക്കുന്നവർക്ക് വീടിന്റെ പുറത്ത് ഇറങ്ങി നിൽക്കാനോ ഭയമാണ്.
ഗോപകുമാർ
(പ്രദേശവാസി)