kkr-

ചെങ്ങന്നൂർ : ചെങ്ങന്നൂർ എം.എൽ.എയും സി.പി.എം ആലപ്പുഴ ജില്ല കമ്മിറ്റി അംഗവും താലൂക്ക് സെക്രട്ടറിയുമായിരുന്ന കെ.കെ.രാമചന്ദ്രൻ നായരുടെ ആറാമത് അനുസ്മരണ സമ്മേളനം ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റിയംഗം ജെയ്ക് സി തോമസ് ഉദ്ഘാടനം ചെയ്തു. മന്ത്രി സജി ചെറിയാൻ അനുസ്മരണ പ്രഭാഷണം നടത്തി. ഏരിയ കമ്മിറ്റി സെക്രട്ടറി അഡ്വ.എം.ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം എം.എച്ച് റഷീദ്, എം.കെ മനോജ്, പി.ഉണ്ണികൃഷ്ണൻ നായർ, ജെ.അജയൻ, ജെബിൻ പി വർഗീസ്, കെ.ആർ മുരളീധരൻ പിള്ള, ടി.കെ സോമൻ , കെ.ഡി.രാധാകൃഷ്ണ കുറുപ്പ്, പി.ടി മഹേന്ദ്രൻ എന്നിവർ സംസാരിച്ചു.