മലപ്പള്ളി: മല്ലപ്പള്ളി യൂണിയൻ ക്രിസ്ത്യൻ കൺവെൻഷന്റെ 103ാമത് യോഗങ്ങൾ സി.എസ്.ഐ.മദ്ധ്യ കേരള മഹായിടവക ബിഷപ്പ് ഡോ.മലയിൽ സാബു കോശി ചെറിയാൻ ഉദ്ഘാടനം ചെയ്തു. കൺവെൻഷൻ പ്രസിഡന്റ് റവ. പ്രവീൺ ജോർജ് ചാക്കോ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് റവ.ഡോ.കോശി പി.വർഗീസ്, മാർത്തോമ്മാ സഭാ വികാരി ജനറാൾമാരായ റവ.കെ.വി.ചെറിയാൻ, റവ.പി.ജോർജ് സഖറിയ, കൺവെൻഷൻ സെക്രട്ടറിമാരായ ബെന്നീസ് ജോൺ, വർഗീസ് തോമസ്,എം.ഇ.വർഗീസ്, ജോയി മാത്യു, ബാബു ഉമ്മൻ, വി.റ്റി.തോമസ് എന്നിവർ പ്രസംഗിച്ചു.