15-kpms
കെപിഎംഎസ് തെള്ളിയൂർ ശാഖാ വാർഷീകം സംസ്ഥാന കമ്മറ്റിയംഗം ബിജു വണ്ണശാല ഉദ്ഘാടനം ചെയ്യുന്നു.

മല്ലപ്പള്ളി : കെ .പി .എം. സ് 2974 തെള്ളിയൂർ ശാഖാ വാർഷികം സംസ്ഥാന കമ്മിറ്റി അംഗം ബിജു വർണ്ണശാല ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ആർ. ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മനോജ് കുമാരസ്വാമി, സുരേഷ് ഭാസ്‌കർ, അനീഷ് കാട്ടമല, കെ. പ്രസന്നൻ, സുനിൽകുമാർ, ഓമന തങ്കപ്പൻ, സിനി അനീഷ്, അശ്വതി സുഭാഷ്, രാജീവ്. എ. ആർ, മായ .എൻ, അഞ്ജലി ദേവി, സുഭാഷ് തങ്കപ്പൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പ്രസിഡന്റ് -ആർ . ഉണ്ണികൃഷ്ണൻ, സെക്രട്ടറി -കെ. പ്രസന്നൻ, ഖജാൻജി -സുനിൽ കുമാർ, വൈസ് പ്രസിഡന്റ് -ഓമന തങ്കപ്പൻ, അസിസ്റ്റന്റ് സെക്രട്ടറി -സിനി അനീഷ്