
മല്ലപ്പള്ളി : കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി കെ.ജി.അജിത്കുമാർ ക്യാപ്ടനായി നടത്തിയ ജില്ലാ വാഹന പ്രചരണ ജാഥയ്ക്ക് സ്വീകരണം നൽകി. ജില്ലാ പ്രസിഡന്റ് വഴുവേലിൽ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച യോഗം കോൺഗ്രസ് മല്ലപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട് ഉദ്ഘാടനം ചെയ്തു. എംപ്ലോയീസ് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മണ്ണടി പരമേശ്വരൻ, മല്ലപ്പള്ളി കാർഷിക വികസന ബാങ്ക് വൈസ് പ്രസിഡന്റ് കെ.ജി.സാബു, കല്പന പി ആനന്ദൻ, ലാലു.എം, സുശീല, കെ.സി.മോളി തോമസ്, അനിൽകുമാർ , അശോകൻ കെ.റ്റി, അമ്പിളി കുട്ടൻ, മനോജ്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.