
ശബരിമല: സംസ്ഥാന സർക്കാരിന്റെ ഹരിവരാസനം പുരസ്‌കാരം തമിഴ് ഗായകൻ പി.കെ. വീരമണിദാസിന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ നൽകി. പ്രമോദ് നാരായൺ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ കെ.യു ജനീഷ് കുമാർ, തോട്ടത്തിൽ രവീന്ദ്രൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത്, ദേവസ്വം വകുപ്പ് സെക്രട്ടറി എം.ജി രാജമാണിക്യം, ജില്ലാ കളക്ടർ എ. ഷിബു, ദേവസ്വം ബോർഡ് അംഗങ്ങളായ ജി. സുന്ദരേശൻ, അഡ്വ. എ. അജികുമാർ, ശബരിമല സ്‌പെഷ്യൽ കമ്മിഷണർ എം.മനോജ്, ദേവസ്വം ബോർഡ് സെക്രട്ടറി ജി. ബൈജു, ദേവസ്വം കമ്മിഷണർ സി.എൻ രാമൻ, തിരുവാഭരണം കമ്മിഷണർ സി. സുനില, തുടങ്ങിയവർ പങ്കെടുത്തു.
പതിറ്റാണ്ടുകളായി ഭക്തിഗാന മേഖലയ്ക്ക് നൽകിവരുന്ന സംഭാവനകൾ കണക്കിലെടുത്താണ് ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരം നൽകിയത്.