periga
പെരിങ്ങനാട് സ്മാർട്ട് വില്ലേജ് ഒാഫീസിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട സംഘാടക സമിതി രൂപീകരണയോഗം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു.

അടൂർ: പെരിങ്ങനാട് സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം 23 ന് മന്ത്രി കെ. രാജൻ നിർവഹിക്കും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ ശ്രമഫലമായാണ് ചേന്ദംപള്ളി ജംഗ്ഷനിൽ പെരിങ്ങനാട് സ്മാർട്ട് വില്ലേജ് ഓഫീസിനായി പുതിയ കെട്ടിടം നിർമ്മിച്ചത്. മുമ്പ് വില്ലേജ് ഓഫീസ് പ്രവർത്തിച്ചിരുന്ന പഴയ കെട്ടിടം പൊളിച്ചാണ് 50 ലക്ഷം രൂപ ചെലവഴിച്ച് പുതിയ കെട്ടിടം നിർമ്മിച്ചത്. പതിനാലാംമൈലിനു സമീപമുള്ള ഒരു കെട്ടിടത്തിന്റെ താഴത്തെ നിലയിൽ വാടകയ്ക്കാണ് ഇപ്പോൾ വില്ലേജ് ഒാഫീസ് പ്രവർത്തിക്കുന്നത്. പുതിയ കെട്ടിടത്തിൽ ഭിന്നശേഷിക്കാർക്ക് പ്രവേശിക്കാൻ റാമ്പ്, ജീവനക്കാർക്കായി ക്യാബിൻ സംവിധാനം,റിക്കോർഡ് മുറി, രണ്ട് ശൗചാലയങ്ങൾ, പൊതുജനങ്ങൾക്കായി വില്ലേജിന് ഓഫീസിന് പുറത്ത് നാല് ശൗചാലയങ്ങൾ, ഇന്റർലോക്ക്,ചുറ്റുമതിൽ,ഗേറ്റ് എന്നിവ ക്രമീകരിച്ചിട്ടുണ്ട്. സംഘാടകസമിതി യോഗം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. പള്ളിക്കൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ് അദ്ധ്യക്ഷതവഹിച്ചു.