അടൂർ: പാർത്ഥസാരഥി ക്ഷേത്രത്തിൽ നവകം കലശാഭിഷേകം ആരംഭിച്ചു. രാവിലെ ശ്രീഭൂതബലി എഴുന്നള്ളത്തിനു ശേഷമാണ് കലാശാഭിഷേക ചടങ്ങുകൾ ആരംഭിക്കുന്നത്. 8 പരികലശങ്ങളും ഒരു ബ്രഹ്മ കലശവും ഉൾപ്പെടെ 9 കലശങ്ങളാൽ ആണ് അഭിഷേകം. മന്ത്രപൂരിതമായ ജലം നിറച്ച ശേഷം ജീവകലകളെ അതിലേക്ക് ആവാഹിക്കുന്നു. തുടർന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ പാർത്ഥസാരഥി വിഗ്രഹത്തിൽ കലശാഭിഷേകം നടത്തുന്നു. ഇതോടൊപ്പം പഞ്ചഗവ്യ അഭിഷേകവും നടത്തപ്പെടുന്നു. ക്ഷേത്രമേൽശാന്തിയായ പന്നിവിഴ മനേഷ് ഭവനത്തിൽ മനേഷ് കുമാർ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ ആണ് കലശാഭിഷേകം ചടങ്ങുകൾ നടക്കുന്നത്. കലശാഭിഷേകത്തിന് ശേഷം മാത്രമാണ് ഉച്ചപൂജയും ശ്രീബലിയും നടക്കുന്നത്. ദേവചൈതന്യം വർദ്ധിപ്പിക്കലാണ് ഇതിന്റെ മുഖ്യലക്ഷ്യം.