obit-

ഷോക്കേറ്റ് ഭർത്താവിന് പരിക്ക്

റാന്നി: കുരുമുളക് പറിക്കുന്നതിനിടെ ഇരുമ്പ് ഏണി വൈദ്യുതി ലൈനിൽ തട്ടി വീട്ടമ്മ ഷോക്കേറ്റ് മരിച്ചു. ഭർത്താവിനെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വടശേരിക്കര പത്താം ബ്ലോക്കിൽ ഇരുവൻമണ്ണിൽ രാജേന്ദ്രന്റെ ഭാര്യ പി .എസ് സുജാത (സുധ- 55 ) യാണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് 1.45 ഒാടെയാണ് സംഭവം. വടശേരിക്കര പേഴുംപാറയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കുരുമുളക് പറിക്കുകയായിരുന്നു ഇരുവരും. മരത്തിൽ ഏണി വച്ച് അതിൽ കയറി കുരുമുളക് പറിക്കുകയായിരുന്ന രാജേന്ദ്രൻ ഇറങ്ങുമ്പോൾ ഏണിയിൽ പിടിച്ചുനിൽക്കുകയായിരുന്നു സുജാത. ഇതിനിടെ ഏണി തെറ്റി സമീപത്തുകൂടി പോകുന്ന 11 കെ.വി.ലൈനിൽ തട്ടി. രാജേന്ദ്രൻ ഷോക്കേറ്റ് തെറിച്ചുവീണു. ഏണിയിൽ മുറുകെ പിടിച്ചുനിൽക്കുകയായിരുന്ന സുജാതയുടെ ശരീരം കത്തിക്കരിഞ്ഞു.

മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി. മക്കൾ: രമ്യ, സൗമ്യ, മരുമക്കൾ:സന്തോഷ്, ഗിരീഷ്