തെങ്ങുംകാവ്: എസ്.എൻ.ഡി.പി. യോഗം 90-ാം നമ്പർ തെങ്ങുംകാവ് ശാഖയുടെ ആഭിമുഖ്യത്തിൽ മഹാകവി കുമാരനാശാന് സ്മരണാഞ്ജലി അർപ്പിച്ചു. പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ. പത്മകുമാർ യോഗം ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി ഡി. അനിൽകുമാർ, യൂണിയൻ കൗൺസിലർ പി.കെ. പ്രസന്നകുമാർ, പി.വി. രണേഷ്, ശാഖാ പ്രസിഡന്റ് ഡി. രാജൻ, സെക്രട്ടറി എൻ.വി. ശാന്തകുമാർ, വൈസ് പ്രസിഡന്റ് കരുണാനന്ദൻ, യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് സരിതാ പ്രസാദ്. സെക്രട്ടറി ആർദ്ര മനോജ്, വനിതാ സംഘം അംഗങ്ങൾ, കുമാരി സംഘം, യൂത്ത് മൂവ്മെന്റ് അംഗങ്ങൾ, സോനു സോമരാജൻ, ആഷിത, ശാഖാ കമ്മറ്റി അംഗങ്ങളും ശാഖാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.