16-pdm-prakadanam
യൂത്ത് കോൺഗ്രസ് തുമ്പമൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ന​ടത്തി​യ പ്ര​തിഷേ​ധ പ്ര​കടനം

തുമ്പമൺ: യൂത്ത് കോൺഗ്രസ് തുമ്പമൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന പ്രസിഡന്റ് രാഹുൽ മാക്കൂട്ടത്തിലെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് തുമ്പമണ്ണിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. യൂത്ത് കോൺഗ്രസ്​ മണ്ഡലം പ്രസിഡന്റ്​ അലെൻ ജോൺ അദ്ധ്യക്ഷത വഹിച്ചു. പന്തളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സക്കറിയ വർഗീസ് യോഗം ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്​ മണ്ഡലം പ്രസിഡന്റ്​ രാജു സക്കറിയ, അഡ്വ രാജേഷ് കുമാർ, ഉമ്മൻ ചക്കാലയിൽ, ബിജി ജോൺ, ജീജ ബാബു സുമേഷ്, ലിബു, വിനു, ശരത് ലാൽ,മഹേഷ്​ എന്നിവർ സംസാരിച്ചു.