ദർശനപുണ്യമായി തൃപ്പാദുകങ്ങൾ
തിരുവല്ല: എസ്.എൻ.ഡി.പി.യോഗം ആഞ്ഞിലിത്താനം ശാഖയുടെ ശ്രീനാരായണ ഗുരുദേവ പാദുകപ്രതിഷ്ഠാ ക്ഷേത്രത്തിൽ പാദുകപൂജാ മഹോത്സവം തുടങ്ങി. ക്ഷേത്രതന്ത്രി ടി.കെ.ചന്ദ്രശേഖരൻ തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റി. തുടർന്ന് ശ്രീകോവിലിൽനിന്ന് പുറത്തെത്തിച്ച ഗുരുദേവന്റെ തൃപ്പാദുകങ്ങൾ ദർശിക്കാൻ ഭക്തജനങ്ങളുടെ തിരക്കായിരുന്നു. ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽസെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. ഉച്ചയ്ക്ക് തൃപ്പാദുകങ്ങൾ ശ്രീകോവിലിലേക്ക് എഴുന്നള്ളിച്ച് ചതയപൂജ നടത്തിയശേഷം ഗുരുപൂജാ പ്രസാദവിതരണവും ഉണ്ടായിരുന്നു. കുട്ടികളുടെ കലാപരിപാടികളും നടത്തി.
ഇന്ന് രാവിലെ 9.15മുതൽ ഗുരുഭാഗവത പാരായണം. 11.30ന് വിശേഷാൽ ഗുരുപൂജ. വൈകിട്ട് 7.35ന് നൃത്തനാടകം. 17മുതൽ 19വരെ രാവിലെ 7.45ന് പറയ്‌ക്കെഴുന്നള്ളത്ത്. 17ന് രാവിലെ 9ന് ഭാഗവതപാരായണം. വൈകിട്ട് 7.35ന് ബാലെ.18ന് രാവിലെ 9ന് ശിവപുരാണ പാരായണം. വൈകിട്ട് 7.35ന് സംഗീതസന്ധ്യ. 19ന് രാവിലെ 9ന് ഭാഗവതപാരായണം രാത്രി 9.30ന് സ്റ്റാർ കോമഡിഷോ. 20ന് രാവിലെ 9.35ന് ഗുരുഭാഗവതപാരായണം വൈകിട്ട് 6.30ന് സേവ. രാത്രി എട്ടിന് നാടകം, 11ന് പള്ളിവേട്ട. 21ന് രാവിലെ 9ന് ചാക്യാർകൂത്ത്. 11ന് ചങ്ങനാശേരി യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ ഗുരുദേവ പ്രഭാഷണം നടത്തും. ഒന്നിന് ആറാട്ടുസദ്യ. 3.10ന് ആറാട്ട് എഴുന്നള്ളത്ത്. 4.10ന് ആറാട്ട് പുറപ്പാട്. 5മുതൽ സേവ. 7ന് നാദസ്വരക്കച്ചേരി. ആറാട്ട് ക്ഷേത്രത്തിൽ പ്രവേശിച്ചശേഷം കൊടിയിറക്ക്, ദീപാരാധന. 9.30ന് ഗാനമേള. ശാഖാ പ്രസിഡന്റ് എം.പി.ബിനുമോൻ, വൈസ് പ്രസിഡന്റ് എൻ.കെ.മോഹൻബാബു, സെക്രട്ടറി കെ.ശശിധരൻ എന്നിവർ നേതൃത്വം നൽകുന്നു.