തിരുവല്ല: എസ്.എൻ.ഡി.പിയോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിൽ ആഞ്ഞിലിത്താനം പാദുക പ്രതിഷ്ഠാ ക്ഷേത്രനഗറിൽ സംഘടിപ്പിച്ച ഗുരു അരങ്ങ് ശ്രീനാരായണ കലോത്സവത്തിന് കൊടിയിറങ്ങി. 48 ശാഖകൾ പങ്കെടുത്ത കലോത്സവത്തിൽ തിരുവല്ല ടൗൺ 93 ാം ശാഖ ഓവറോൾ കിരീടം നേടി. നെടുമ്പ്രം 1153 -ാം ശാഖയ്ക്ക് രണ്ടാംസ്ഥാനവും കുന്നന്താനം 50 -ാം ശാഖ മൂന്നാം സ്ഥാനവും നേടി. സമാപന സമ്മേളനം മാത്യു ടി. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ സ്വാഗതം പറഞ്ഞു. ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് മെമ്പർ സ്വാമി പ്രബോധ തീർത്ഥ അനുഗ്രഹപ്രഭാഷണം നടത്തി. യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് സമ്മാനദാനം നടത്തി. യോഗം അസി.സെക്രട്ടറി പി.എസ്. വിജയൻ സംഘടനാ സന്ദേശം നൽകി. യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്.രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് കെ.ജി. ബിജു, കൗൺസിലർമാരായ ബിജു മേത്താനം, രാജേഷ് മേപ്രാൽ, അനിൽ ചക്രപാണി, സരസൻ ഓതറ, മനോജ് ഗോപാൽ, പ്രസന്നകുമാർ, പഞ്ചായത്ത് കമ്മിറ്റിയംഗങ്ങളായ കെ.കെ.രവി, കെ.എൻ.രവീന്ദ്രൻ, വനിതാസംഘം പ്രസിഡന്റ് സുമ സജികുമാർ, സെക്രട്ടറി മണിയമ്മ സോമശേഖരൻ, കുമാരിസംഘം കോർഡിനേറ്റർ ശോഭാ ശശിധരൻ, എപ്ലോയീസ് ഫോറം യൂണിയൻ ചെയർമാൻ ഷാൻ ഗോപൻ, ആഞ്ഞിലിത്താനം ശാഖാ പ്രസിഡന്റ് എം.പി. ബിനുമോൻ, സെക്രട്ടറി ശശിധരൻ എന്നിവർ പ്രസംഗിച്ചു. ശ്രീനാരായണ കലോത്സവം വിജയകരമാക്കുന്നതിന് നേതൃത്വം നൽകിയ യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ, സെക്രട്ടറി അനിൽ എസ് ഉഴത്തിൽ എന്നിവരെ യോഗത്തിനുവേണ്ടി ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് പൊന്നാടയണിയിച്ച് ആദരിച്ചു.