kavadi
പുലിയൂർ മഹാവിഷ്ണുക്ഷേത്രത്തിലെ മകരസംക്രമക്കാവടി

ചെങ്ങന്നൂർ: പുലിയൂർ മഹാവിഷ്ണുക്ഷേത്രത്തിലെ മകരസംക്രമക്കാവടി ഭക്തിസാന്ദ്രമായി. പേരിശേരി പഴയാറ്റിൽ ദേവിക്ഷേത്രത്തിൽ നിന്നായിരുന്നു കാവടി വരവ്. 520 ആട്ടക്കാവടികളും 675 വഴിപാട് കാവടികളും അണിനിരന്നു. പാൽക്കാവടി, പനിനീർകാവടി, അന്നക്കാവടി, പുഷ്പക്കാവടി, കളഭക്കാവടി, തേൻകാവടി തുടങ്ങിയവയ്ക്കൊപ്പം മയിൽപ്പീലി മാതൃകയിലും ശിവലിംഗ മാതൃകയിലുമുള്ള വലിയകാവടികളുംഉണ്ടായിരുന്നു. പുലിയൂർ ക്ഷേത്രത്തിൽ എത്തിച്ചേർന്ന ശേഷം അഭിഷേകം നടന്നു. തന്ത്രി കുഴിക്കാട്ടില്ലത്ത് അഗ്നിശർമൻ വാസുദേവൻ ഭട്ടതിരിപ്പാട് നേതൃത്വം നൽകി.