
പന്തളം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ജീവകാരുണ്യ പലിശരഹിത സമ്പാദ്യ പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് ഏ.ജെ.ഷാജഹാന്റെ അദ്ധ്യക്ഷതയിൽ പന്തളം മുൻസിപ്പൽ ചെയർപേഴ്‌സൺ സുശീലാസന്തോഷ് നിർവഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ.തോമസു കുട്ടി നറുക്കെടുപ്പ് നിർവഹിച്ചു. ജില്ലാജനറൽ സെക്രട്ടറി കെ.ഇ.മാത്യു, എം.സലിം നൗഷാദ് റാവുത്തർ, എൻ.എം.ഷാജഹാൻ, ആർ.അജയകുമാർ, വിനോദ് സെബാസ്റ്റ്യൻ, പ്രസാദ് ആനന്ദഭവൻ, അംബുജാക്ഷൻ, കലഞ്ഞൂർ ശ്രീകുമാർ, സന്തോഷ് മാത്യു, അനിൽ കുമാർ, സാൻലി എം.അലക്‌സ് , വി.എസ്.ഷജീർ, കൂടൽ ശ്രീകുമാർ എന്നിവർ സംസാരിച്ചു.