kasthur
മിത്രപുരം കസ്തൂര്‍ബ ഗാന്ധിഭവന്റെ നേതൃത്വത്തിൽ നടത്തിയ കുമാരനാശാന്റെ ചരമശതാബ്ദി ആചരണം വർക്കിംഗ് ചെയർമാൻ എം.ആർ ജയപ്രസാദ് ഉദ്ഘാടനം ചെയ്യുന്നു.

അടൂർ: കുമാരനാശാന്റെ ചരമ ശതാബ്ദി കസ്തൂർബ ഗാന്ധിഭവന്റെ നേതൃത്വത്തിൽ ആചരിച്ചു. വികസന സമിതി അംഗം കെ. ഹരിപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. വർക്കിംഗ് ചെയർമാൻ എം.ആർ ജയപ്രസാദ് ഉദ്ഘാടനം ചെയ്തു. ഡയറക്ടർ കുടശനാട് മുരളി ആശാൻ അനുസ്മരണ പ്രഭാഷണം നടത്തി.സെക്രട്ടറി എസ്.മീരാസാഹിബ് ആമുഖ പ്രഭാഷണം നടത്തി. പി സോമൻ പിളള,ബിനുരാജ്, മുഹമ്മദ് ഖൈസ് ,രാജി രവീന്ദ്രൻ എന്നിവർ സംസാരിച്ചു