hospital
പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി അടൂർ ഗവൺമെന്റ് ആശുപത്രിയിൽ കിടപ്പുരോഗികൾക്കുള്ള മരുന്നും കിറ്റുകളുടേയും വിതരണോദ്ഘാടനംഡെപൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവ്വഹിക്കുന്നു.

അടൂർ : സാന്ത്വന പരിചരണം ഓരോരുത്തരുടെയും കടമയാണെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി അടൂർ ഗവ. ആശുപത്രിയിൽ കിടപ്പുരോഗികൾക്കുള്ള മരുന്നിന്റെയും കിറ്റുകളുടെയും വിതരണോദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. നഗരസഭ ചെയർപേഴ്സൺ ദിവ്യ റെജി മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു .ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റോണി പാണംതുണ്ടിൽ, ആശുപത്രി സൂപ്രണ്ട് ഡോ. ആർ മണികണ്ഠൻ തുടങ്ങിയവർ സംസാരിച്ചു.