കലഞ്ഞൂർ: എസ്.എൻ ഡി പി യോഗം കലഞ്ഞൂർ 314ാം നമ്പർ ശാഖാ ഗുരുദേവ ക്ഷേത്രത്തിലെ 12ാ മത് പ്രതിഷ്ഠാ വാർഷികവും ശതകലശാഭിഷേകവും ഇന്നും നാളെയും തന്ത്രി മുഖ്യൻ അഡ്വ. കെ. രതീഷ് ശശി തന്ത്രിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും. ഇന്ന് രാവിലെ 8 ന് പതാക ഉയർത്തൽ , 9.15 ന് വിശിഷ്ട വ്യക്തികളെ സ്വീകരിക്കൽ. 9.30 ന് യൂത്ത് മൂവ്‌മെന്റ് അവതരിപ്പിക്കുന്ന യുവം ഫ്ളവേഴ്സ് ടി.വി താരം മാസ്റ്റർ ദേവനാരായണൽ ഉദ്ഘാടനംചെയ്യും' രാവിലെ 10.30 മുതൽ വൈകിട്ട് 5 വരെ വിവിധ കലാപരിപാടികൾ, 4.30 ന് ഗു രു പൂജാനന്തരം, ആചാര്യവരണം , മറ്റ് പൂജകൾ, 6.30 ന് ബ്രഹ്മകലശപൂജ. രാത്രി 8ന് തിരുവനന്തപുരം സർഗശ്രീ ഓർക്കസ്ട്ര അവതരിപ്പിക്കുന്ന ഗാന സന്ധ്യ.
നാളെ രാവിലെ 6 ന് അഷ്ടദ്രവ്യ ഗണപതിഹോമം. 6.30 ന് ബിംബശുദ്ധി കലശപൂജകൾ, 7.30 ന് ബിംബശുദ്ധികലശാഭിഷേകം. 9.30 ന് ബ്രഹ്മ കലശം . രാവിലെ 10 ന് സാംസ്‌കാരിക സമ്മേളനം. ശാഖായോഗം പ്രസിഡന്റ് അപ്പുക്കുട്ടന്റെ അദ്ധ്യക്ഷതയിൽ യോഗം കൗൺസിലർ എബിൻ അമ്പാടിയിൽ ഉദ്ഘാടനംചെയ്യും. ശാഖാ വൈസ് പ്രസിഡന്റ് സലീം ഇലവുന്താനം സ്വാഗതം പറയും. പ്രതിഷ്ഠാ സന്ദേശം അടൂർ യൂണിയൻ കൺവീനർ മണ്ണടി മോഹനനും മെറിറ്റ് അവാർഡ് വിതരണം അടൂർ യുണിയൻ ചെയർമാൻ അഡ്വ എം.മനോജ് കുമാറും, ചികിത്സാ സഹായ വിതരണം അടൂർ യൂണിയൻ യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി സുജിത്ത് മണ്ണടിയും, മുതിർന്ന അംഗങ്ങളെ ആദരിക്കൽ അടൂർ യൂണിയൻ മുൻ വൈസ് പ്രസിഡന്റ് ജി. സൻജീവും നിർവഹിക്കും. വാർഡ് മെമ്പർ രമാ സുരേഷ്, പി.ജി. രവി , കെ. കെ സത്യപാലൻ, പി. കമലാസനൻ, ജി.രാജേന്ദ്രൻ എന്നിവർ പ്രസംഗിക്കും. 11.30 ന്ഗുരു നാരായണ സേവാനികേതൻ ആശ പ്രദീപ് ഗുരുദേവ പ്രഭാഷണം നടത്തും. ഉച്ചക്ക് 1.30 ന് അന്നദാനം .വൈകിട്ട് 5 ന് ലയവിന്യാസം (മൃദംഗം) 6.30 ന് പുഷ്പാഭിഷേകം, 7 ന് ദീപാരാധന, അഷ്ടപദി, രാത്രി 8ന് പ്രൊഫ.ചിറക്കര സലീം കുമാർ അവതരിപ്പിക്കുന്ന കഥാപ്രസംഗം.