jana

പത്തനംതിട്ട : ജനശ്രീ മിഷൻ ജന്മദിന സമ്മേളനവും ഉമ്മൻ ചാണ്ടി സ്മൃതി സംഗമവും കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ ഫെബ്രുവരി 2, 3 തീയതികളിൽ നടക്കും. രണ്ടിന് രാവിലെ ഒൻപതിന് ഉമ്മൻ ചാണ്ടിയുടെ സ്മൃതി കുടിരത്തിൽ ജനശ്രീ ചെയർമാൻ എം.എം.ഹസ്സന്റെ നേതൃത്വത്തിൽ നടക്കുന്ന പുഷ്പാർച്ചനയിലും തുടർന്ന് മാമ്മൻ മാപ്പിള ഹാളിൽ നടക്കുന്ന ജന്മദിന സമ്മേളനത്തിലും ജില്ലയിൽ നിന്ന് 250 പ്രവർത്തകർ പങ്കെടുക്കും. ജില്ലാ ചെയർമാൻ പഴകുളം ശിവദാസൻ അദ്ധ്യക്ഷതവഹിച്ച യോഗത്തിൽ കാട്ടൂർ അബ്ദുൽ സലാം, ലീലാ രാജൻ, മുണ്ടപ്പള്ളി സുഭാഷ്, മോഹനൻ പിള്ള, നസീർ റസാഖ്, പ്രകാശ് പേരങ്ങാട്ട്, എം.സി.ഗോപാല കൃഷ്ണ പിള്ള, സബീന എന്നിവർ സംസാരിച്ചു.