transgender

പത്തനംതിട്ട: ജില്ലാ പഞ്ചായത്തും സാമൂഹികനീതി വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ട്രാൻസ്‌ജെൻഡർ ബോധവൽക്കരണ പരിപാടിയും ന്യൂ ഇയർ ആഘോഷവും ഇന്ന് രാവിലെ 11ന് ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടർ എ.ഷിബു വിശിഷ്ടാതിഥിയാകും. ജില്ലാ പഞ്ചായത്ത് അംഗവും ജില്ലാ ജെൻഡർ റിസോഴ്‌സ് സെന്റർ ചെയർപേഴ്‌സണുമായ സാറാ തോമസ് വിഷയാവതരണം നടത്തും. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാൻ ജിജി മാത്യു അദ്ധ്യക്ഷത വഹിക്കും. റൈറ്റ് റവ.തോമസ് മാർ തീതോസ് എപ്പിസ്‌കോപ്പ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.