കലഞ്ഞൂർ: ഗ്രാമപഞ്ചായത്ത്ഒന്നാം വാർഡായ നെടുമൺകാവിൽ തൊഴിലുറപ്പ് തൊഴിലാളികൾ നിർമ്മിച്ച തടയണകളുടെ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ചന്ദനപ്പള്ളി എസ്റ്റേറ്റിന് സമീപം മന്ത്രി പി. പ്രസാദ് നിർവഹിക്കും. കെ യു ജനീഷ് കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി പ്രതിഭകളെ ആദരിക്കും. തൊഴിലുറപ്പ് മേറ്റ്മാരെ ജില്ലാ പഞ്ചായത്ത് അംഗം അജോമോൻ ആദരിക്കും. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസീധരൻ നായർ മുഖ്യപ്രഭാഷണം നടത്തും. പഞ്ചായത്ത് പ്രസിഡന്റ് ടി.വി പുഷ്പവല്ലി, എം. ജി.എൻ.ആർ.ഇ ജി. എസ് എ.ഇ സിന്ധു മോൾ, പ്ലാന്റേഷൻ കോർപ്പറേഷൻ ചെയർമാൻ ഒ പി എ സലാം, എം ഡി ഡോ. ജെയിംസ് ജേക്കബ് , ബോർഡ് മെമ്പർ പ്രൊഫ: കെ മോഹൻകുമാർ തുടങ്ങിയവർ സംസാരിക്കും. പഞ്ചായത്തംഗം എസ്.പി സജന്റെ മേൽനോട്ടത്തിൽ 37 തടയണകളാണ് നിർമ്മിച്ചത്.