വയ്യാറ്റുപുഴ: മൺപിലാവ് ശിവഭദ്ര ക്ഷേത്രത്തിൽ ഉത്സവത്തിന്റെ ഭാഗമായി സപ്താഹ ജ്ഞാനയജ്ഞവും പൊങ്കാലയും 19, 20 തീയതികളിൽ നടക്കും. 19ന് രാത്രി എട്ടിന് ഉത്സവം കൊടിയേറും. 24ന് രാവിലെ 10.30ന് ഉത്സവബലി. 27ന് പള്ളിവേട്ട. 28ന് രാവിലെ 8.30ന് പൊങ്കാല, ആറാട്ട്. 29ന് ഘോഷയാത്ര.