17-tk-madhavan
റ്റി.കെ.മാധവൻ സ്മാരക മാവേലിക്കര എസ്.എൻ.ഡി.പി യൂണിയൻ സംഘടിപ്പിച്ച മഹാകവി കുമാരനാശാൻ അനുസ്മരണകുമാരനാശാൻ അനുസ്മരണം നടത്തി

മാവേലിക്കര: റ്റി.കെ.മാധവൻ സ്മാരക മാവേലിക്കര എസ്.എൻ.ഡി.പി യൂണിയന്റെ ആഭിമുഖ്യത്തിൽ മഹാകവി കുമാരനാശാൻ അനുസ്മരണ സമ്മേളനം നടത്തി. ആഡിറ്റ് ഡിപ്പാർട്ട്‌മെന്റ് പത്തനംതിട്ട ജില്ലാ മേധാവി വിനോദ് ശ്രീധർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജോയിന്റ് കൺവീനർ ഗോപൻ ആഞ്ഞലിപ്ര അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൺവീനർ ഏ.വി.അനന്ദരാജ് കുമാരനാശാൻ അനുസ്മരണം നടത്തി. യൂണിയൻ ജോയിന്റ് കൺവീനർ രാജൻ ഡ്രീംസ് ആമുഖപ്രഭാഷണം നടത്തി. വാസുദേവൻ, രാജൻ ഇടയിരേത്ത്, എസ്.അഖിലേഷ്, സജീവ് പ്രായിക്കര, അജി പേരാത്തേരിൽ, എൽ.അമ്പിളി, സുനി ബിജു, നവീൻനാഥ്, അഖിലേഷ് സത്യൻ, കണ്ണൻ ചെട്ടികുളങ്ങര, ബാഹുലേയൻ, സുനിൽ കോട്ടൂർ, ജയരാജ്, ശാന്തി ചന്ദ്രൻ, സരളദേവി, അങ്കിത, സജി എന്നിവർ സംസാരിച്ചു.