17-kvup-school

പഴകുളം : പൊതു വിദ്യാലയങ്ങളിലെ അക്കാദമിക മികവി​ന് കെ. എസ്. ടി. എ. നൽകി വരുന്ന അംഗീകാരം ജില്ലാതലത്തിൽ തുടർച്ചയായ മൂന്നാം വർഷവും പഴകുളം കെ.വി.യു.പി സ്‌കൂൾ കരസ്ഥമാക്കി . രക്തദാനത്തിന്റെ മഹത്വം, പോഷകാഹാരക്കുറവ് മൂലം കുട്ടികൾ നേരിടുന്ന രോഗങ്ങൾ എന്നിവയുടെ ബോധവത്കരണ ക്ലാസ് ലഹരിക്കെതിരെയുള്ള ബോധവത്ക്കരണ പ്രവർത്തനങ്ങൾ, വിഷ രഹിത പച്ചക്കറി കൃഷി, ഓണക്കാലത്തെ പൂ കൃഷി, ദിനാചരണ പ്രവർത്തനങ്ങൾ എന്നിവയാണ് അംഗീകാരത്തിന് പരിഗണച്ചത്. ഹെഡ്മിസ്ട്രസ് വി.എസ്.വന്ദന, പ്രോഗ്രാം കോർഡിനേറ്റർ കെ.എസ്.ജയരാജ്, അദ്ധ്യാപകർ, പി.ടി.എ എന്നിവരുടെ കൂട്ടായ്മയാണ് വിദ്യാലയത്തെ വീണ്ടും ഈ നേട്ടത്തിലേക്കെത്തിച്ചത്.