അടൂർ : കഴിഞ്ഞ നാലു വർഷമായി പെൻഷകാർക്ക് ലഭിക്കേണ്ട യാതൊരു ആനുകൂല്യവും നൽകാതെ സംസ്ഥാന സർക്കാർ കബളിപ്പിക്കുകയാണെന്ന് ആന്റോ ആന്റണി എം. പി പറഞ്ഞു. കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് അസോസിയേഷൻ അടൂർ നിയോജക മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം പ്രിസിഡന്റ് ബി.രമേശൻ അദ്ധ്യക്ഷത വഹിച്ചു. കെ. പി. സി. സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു മുഖ്യപ്രഭാഷണം നടത്തി. കെ. എസ്. എസ്. പി. എ സംസ്ഥാന സെക്രട്ടറി എസ്. മധുസൂദനൻ പിള്ള പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ചെറിയാൻ ചെന്നീർക്കര , എം.ജി കണ്ണൻ, എഴംകുളം അജു, എലിസബത്ത് അബു, എസ്. ബിനു, പഴകുളം ശിവദാസൻ, ബിജിലി ജോസഫ്, എം.എ ജോൺ, വിൽസൺ തുണ്ടിയത്ത്, വൈ. റഹിം റാവുത്തർ, പി. ജി തോമസ്, കുര്യൻ തോമസ്, കോശി മാണി, ആർ മോഹൻ കുമാർ, എം.ആർ ജയപ്രസാദ്, മറിയാമ്മ തരകൻ, ഹരികുമാർ മലമേക്കര, റോയി തോമസ് റ്റി.രാജൻ, പി.കെ രാജൻ, ഹരിശ്ചന്ദ്രൻ ഉണ്ണിത്താൻ, ആർ രാധാകൃഷ്‌ണൻ ഹരികുമാർ മലമേക്കര, രാജേന്ദ്രൻ നായർ മള്ളേത്ത്, എം ഷാജഹാൻ, എന്നിവർ സംസാരിച്ചു.