തോട്ടപ്പുഴശേരി : പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ലബോറട്ടറിയുടെ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പുളിമുക്ക് അങ്കണവാടിയിൽ മന്ത്രി വീണാ ജോർജ് നിർവഹിക്കും. തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എസ് ബിനോയ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്തംഗം സാറാ ടീച്ചർ, കോയിപ്രം ബ്ലോക്ക് പഞ്ചായത്തംഗം എൽസി ക്രിസ്റ്റഫർ, സി.എസ് അനീഷ് കുമാർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൽ അനിതകുമാരി, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.എസ് ശ്രീകുമാർ, ആർദ്രം നോഡൽ ഓഫീസർ ഡോ. അംജിത് രാജീവൻ, ഗ്രാമപഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും. തോട്ടപ്പുഴശേരി പഞ്ചായത്തിന്റെ സഹായത്തോടെയാണ് അത്യാധുനിക സൗകര്യമുള്ള ലാബ് പ്രാഥമികരോഗ്യകേന്ദ്രത്തിൽ സജ്ജമായിരിക്കുന്നത്.