v

കോട്ടാങ്ങൽ : കുടുംബാരോഗ്യകേന്ദ്രത്തിൽ കരാർ അടിസ്ഥാനത്തിൽ ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നതിന് 24 ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.
യോഗ്യരായവർ അന്നേദിവസം രാവിലെ 11ന് മുൻപായി കോട്ടാങ്ങൽ കുടുംബാരോഗ്യകേന്ദ്രത്തിൽ ഹാജരാകണം. ഉയർന്ന പ്രായപരിധി 2024 ജനുവരി ഒന്നിന് 40 വയസ്. യോഗ്യത: ഗവൺമെന്റ് അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ബി.എസ് സി ,എം.എൽ.ടി, ഡി.എം.എൽ.ടി കോഴ്‌സ് പാസായിരിക്കണം. പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ഫോൺ : 0469 2696139.