cpi

തിരുവല്ല : കേരള റവന്യൂ ഡിപ്പാർട്ട്മെൻറ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ സമ്മേളനം തുടങ്ങി. പൊതുസമ്മേളനം സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ.കെ.ജി.രതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. സി.പി.എെ തിരുവല്ല മണ്ഡലം സെക്രട്ടറി പി.എസ്.റെജി അദ്ധ്യക്ഷത വഹിച്ചു. മുരളി കൃഷ്ണൻ, ജോയിന്റ് കൗൺസിൽ സെക്രട്ടറിയേറ്റ് അംഗം ആർ. രമേശ്‌, ജി.അഖിൽ, ആർ.മനോജ്‌കുമാർ, എൻ.വി.സന്തോഷ്‌ കുമാർ എന്നിവർ സംസാരിച്ചു.

ഇന്ന് രാവിലെ 9.45ന് പ്രതിനിധി സമ്മേളനം ജോയിൻറ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിംഗൽ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് രാജീവ്.ആർ അദ്ധ്യക്ഷനായിരിക്കും. വനിതാകമ്മിറ്റി സെക്രട്ടറി സിന്ധുപിള്ള, പ്രസിഡന്റ് അമ്പിളി.എസ്.ജി, സംഘാടക സമിതി കൺവീനർ മഹേഷ്.ബി, സംസ്ഥാന ജനറൽ സെക്രട്ടറി എം.എം.നജിം, ജില്ലാ സെക്രട്ടറി പി.എസ്.മനോജ് കുമാർ, ട്രഷറർ അനിൽ കുമാർ, ജെ.ഹരിദാസ്, എൻ.ജെ.ബെന്നിമോൻ, ജി.അഖിൽ, മഞ്ചു ഏബ്രഹാം, സജീവ് കുമാർ.സി.കെ, നിശാന്ത് എന്നിവർ പങ്കെടുക്കും.