
പന്തളം: നാഷണൽ അപ്പോസ്‌തോലിക്ക് അസംബ്ലിയുടെ നേതൃത്വത്തിൽ കുന്നിക്കുഴിമുക്ക് നിരവത്ത് ബ്രദർ തോമസ് തരകന്റ (സെൽവൻ) ഭവനാങ്കണത്തിൽ 19,20, 21 തീയതികളിൽ വൈകിട്ട് 6 മുതൽ 9 മണി വരെ ത്രിദിന കൺവെൻഷൻ നടക്കും. ഉദ്ഘാടനം പാസ്റ്റർ ജിജോ എബ്രഹാം നിർവഹിക്കും. ഡോക്ടർ സജി ഫിലിപ്പ്, പാസ്റ്റർ ഷിബു ഓതറ, സിസ്റ്റർ ഷൈനി തോമസ് തുടങ്ങിയവരാണ് പ്രസംഗകർ. സംഗീത ശുശ്രൂഷ ശാലേം ഗോസ്പൽ വോയ്‌സ് ഹരിപ്പാട്.