പത്തനംതിട്ട : വഴിയോര കച്ചവടത്തൊഴിലാളി സംരക്ഷണ നിയമം നടപ്പാക്കുക, കുടിയൊഴിപ്പിക്കൽ അവസാനിപ്പിക്കുക, പഞ്ചായത്തുകളിൽ വെന്‍ഡിങ് കമ്മിറ്റികൾ രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വഴിയോരകച്ചവട തൊഴിലാളികൾ കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി. സിഐടിയു ജില്ലാ പ്രസിഡന്റ് എസ് ഹരിദാസ് ഉദ്ഘാടനം ചെയ്തു. വികെടിഎഫ് ജില്ലാ പ്രസിഡന്റ് ബി മുരളിധരൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഫ്രാൻസിസ് വി ആന്റണി, ഒ കെ പിള്ള, കുട്ടപ്പൻ, ലത്തീഫ്, പ്രമോദ് കണ്ണങ്കര, മസൂദ് അലിയാര്‍, . ശൂഭ, മഞ്ജു, സലിം സുലൈമാൻ എന്നിവർ സംസാരിച്ചു.