പത്തനംതിട്ട: വലതുപക്ഷ ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ ജനാധിപത്യ മതേതര ബദൽ വേണമെന്ന് രാജ്യത്ത് ആദ്യമായി ആവശ്യപ്പെട്ടത് സിപിഐ ആണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. സിപിഐ ജില്ലാ ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വലതുപക്ഷ ഫാസിസ്റ്റ് ഭരണകൂടം അധികാരത്തിലേറിയതിന്റെ തിക്താനുഭവങ്ങൾ ഒന്നൊന്നായി രാജ്യം അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറി സി കെ ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. സിപിഐ സംസ്ഥാന എക്‌സി അംഗം മുല്ലക്കര രത്‌നാകരൻ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ മുണ്ടപ്പളളി തോമസ്, പി ആർ ഗോപിനാഥൻ, ഡി സജി, ജില്ലാ അസി സെക്രട്ടറി അഡ്വ കെ ജി രതീഷ് കുമാർ, ജില്ല എക്‌സി അംഗങ്ങളായ അടൂർ സേതു, മലയാലപ്പുഴ ശശി, ടി മുരുകേശ്, വി കെ പുരുഷോത്തമൻപിള്ള, കുറുമ്പകര രാമകൃഷ്ണൻ, എം പി മണിയമ്മ എന്നിവർ പ്രസംഗിച്ചു.