18-sob-ng-radhadeviamma
എൻ. ജി. രാധാദേവിയമ്മ

ളാക്കൂർ: ഐരവൺ പിഎസ് വിപിഎം എച്ച്എസ് റിട്ട. അദ്ധ്യാപകൻ പുത്തൻപുരയിൽ എൻ. ഗോപിനാഥൻ നായരുടെ ഭാര്യ എൻ. ജി. രാധാദേവിയമ്മ (79, റിട്ട അദ്ധ്യാപിക, ഇളമണ്ണൂർ പൂതങ്കര ജിപിഎം യുപിഎസ്) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2 ന്. ഇളമണ്ണൂർ പൂതങ്കര മാവേലിൽ കുടുംബാംഗമാണ്. മക്കൾ ജി. ഹരീഷ് (ഓസ്‌ട്രേലിയ), ജി. കിഷോർ (മനോരമ, പത്തനംതിട്ട). മരുമക്കൾ. ലക്ഷ്മി ജി. നായർ (ഓസ്‌ട്രേലിയ), പി. കെ. താര (അദ്ധ്യാപിക ഗവ.എച്ച് എസ് എസ്. ചിറ്റാർ). സഞ്ചയനം: 25 ന് രാവിലെ 8 ന്.