മല്ലപ്പള്ളി: സീനിയർ ജേർണലിസ്റ്റ് ഫോറം പത്തനംതിട്ട ജില്ലാ ജോയിന്റ് സെക്രട്ടറി കീഴ് വായ്പ്പൂര് നമ്പിമഠത്തിൽ എസ്. ശ്രീലാൽ (63) നിര്യാതനായി. ,സംസ്കാരം നടത്തി. മാതൃഭൂമി, മംഗളം, ചിത്രദേശം എന്നിവയിൽ ലേഖകനായി പ്രവർത്തിച്ചിട്ടുണ്ട്. കേരള പത്രപ്രവർത്തക യൂണിയൻ പത്തനംതിട്ട ജില്ലാ ഘടകം മുൻ ജോയിന്റ് സെക്രട്ടറിയായിരുന്നു. ഭാര്യ: ഗംഗാദേവി (റിട്ട. അദ്ധ്യാപിക, എൻ.എസ്.എസ് ഹൈസ്‌കൂൾ, വായ്‌പൂര്) മകൻ: ശ്രീകേഷ് (എൻജിനീയർ, ക്വൽകോം, ബംഗളുരു) മരുമകൾ: പാർവതി വി. (എൻജിനീയർ, സ്മാർട്ട് എസ്.ഒ.സി, ബംഗളുരു) ചെറുമകൻ: ശ്രീനിവാസ് എസ്.