തിരുവല്ല: ഓതറ പഴയകാവ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവം ഇന്ന് മുതൽ 21വരെ നടക്കും. ഇന്ന് രാവിലെ 8ന് നാരായണീയ യജ്ഞം. വൈകിട്ട് 5.30ന് സോപാനസംഗീതം. 6.55ന് ഹൈമാസ്റ്റ് ലൈറ്റ് സമർപ്പണം. 7ന് മുൻ ഡി.ജി.പി ഡോ.അലക്സാണ്ടർ ജേക്കബിന്റെ ആദ്ധ്യാത്മിക പ്രഭാഷണം. 8ന് ശിവകുമാർ അമൃതകല അവതരിപ്പിക്കുന്ന സോപാന സംഗീതലയം. രാത്രി 10ന് ശ്രീഭദ്രാപടയണി സംഘത്തിന്റെ പടയണി അവതരണം. 20ന് രാവിലെ 8ന് ഭാഗവതപാരായണം. 9ന് മകരപ്പൊങ്കാല, 9.10ന് ഫോക് ലോർ അക്കാഡമി ചെയർമാൻ ഒ.എസ്.ഉണ്ണിക്കൃഷ്ണൻ സി‍‍‍.ഡി പ്രകാശനം നിർവഹിക്കും. വൈകിട്ട് 7ന് ഓട്ടൻതുള്ളൽ, 8.30ന് നാടൻ കലാമേള. 21ന് രാവിലെ 8ന് ഭാഗവതപാരായണം, 9ന് നവകം, ശ്രീഭൂതബലി എന്നിവ തന്ത്രി കണ്ഠരര് രാജീവരുടെ നേതൃത്വത്തിൽ നടക്കും. 10ന് പ്രദക്ഷിണവഴി സമർപ്പണവും ആനക്കൊട്ടിൽ നിർമ്മാണ ഉദ്ഘാടനവും. 4ന് പുതുക്കുളങ്ങര ദേവിക്ഷേത്രത്തിൽ നിന്ന് എഴുന്നള്ളത്ത് . 5ന് സംഗീത സദസ്, 7.30ന് ഭജൻസ്, 8.30ന് സേവ, 10ന് വിളക്കിനെഴുന്നള്ളത്ത്.