
ചെങ്ങന്നൂർ: മകരവിളക്ക് ദർശനം കഴിഞ്ഞെത്തിയ അയ്യപ്പൻമാർക്ക് അയ്യപ്പ സേവാ സംഘം ചെങ്ങന്നൂർ താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ അന്നദാനം നടത്തി. ദേശീയ ജനറൽ സെക്രട്ടറി അഡ്വ.ഡി. വിജയകുമാർ ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂണിയൻ പ്രസിഡന്റ് എൻ.സദാശിവൻ നായർ, ബാബു കല്ലൂത്ര, ഷാജി വേഴപ്പറമ്പിൽ, അഡ്വ. സന്തോഷ് കുമാർ, രാമചന്ദ്ര കൈമൾ, കെ.ബി. യശോധരൻ, രാജേഷ്, ഹരിദാസ് മാന്നാർ, അംബി തിട്ടമേൽ,ബിജു കണ്ണാടിശ്ശേരിൽ, ബാബു വെണ്മണി, അംബി തിട്ടമേൽ, രാഹുൽ, സിജു.എം. നായർ, അനിൽകുമാർ, പ്രവീൺ എന്നിവർ നേതൃത്വം നൽകി.