
പത്തനംതിട്ട : ശബരിമലയിൽ മകരജ്യോതി ദർശനത്തിന് ശേഷം തീർത്ഥാടകർക്ക് സുഗമമായ മടക്ക യാത്ര ഒരുക്കുവാനെത്തിയ 800 ഓളം കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് യുത്ത് കോൺഗ്രസിന്റെ ശബരിമല ഹെൽപ്പ് ഡെസ്‌ക് പ്രവർത്തകർ ഭക്ഷണമൊരുക്കി. ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. നഹാസ് പത്തനംതിട്ട, സുനിൽ യമുന, അസ്ലം കെ. അനൂപ്, സുധീഷ് പൊതീപ്പാട്, അഖിൽ സന്തോഷ്, കാർത്തിക് മുരിങ്ങമംഗലം, അഖിൽ ടി.എ, സഞ്ജു ബേബിക്കുട്ടൻ, കണ്ണൻ കുമ്പളാംപൊയ്ക, അജ്മൽ അലി, ഷാനി കണ്ണംകര, മുഹമ്മദ് റാഫി എന്നിവർ നേതൃത്വം നൽകി.