തിരുവല്ല: നഗരത്തിലും സമീപ പ്രദേശങ്ങളിലുമുള്ള കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണണമെന്ന് മർച്ചന്റസ് അസോസിയേഷൻ ആവശ്യപ്പെട്ടു. വാട്ടർ അതോറിറ്റിയുടെ കുടിവെള്ളത്തെ മാത്രം ആശ്രയിക്കുന്ന ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഹോസ്റ്റലുകളും ഹോട്ടലുകളും വീടുകളുമെല്ലാം ടാങ്കർ ലോറിയിൽ കൊണ്ടുവരുന്ന കുടിവെള്ളം വിലനൽകി വാങ്ങിയാണ് ഉപയോഗിക്കുന്നത്. ചില വ്യാപാരികൾ കുടിവെള്ളം വീടുകളിൽ നിന്ന് കന്നാസുകളിൽ എത്തിച്ചാണ് ഉപയോഗിക്കുന്നത്. പ്രതിസന്ധി ഉടൻ പരിഹരിച്ചില്ലെങ്കിൽ വാട്ടർ അതോറിറ്റി ഓഫീസിനു മുമ്പിൽ സമരം നടത്താൻ തീരുമാനിച്ചു. എം.സലീമിന്റെ അദ്ധ്യക്ഷതയിൽ സജി എം.മാത്യു, മാത്യൂസ് കെ.ജേക്കബ്, രഞ്ജിത് ഏബ്രഹാം, ഷിബു പുതുക്കേരിൽ, ശ്രീനിവാസ് പുറയാറ്റ്, ബിനു ഏബ്രഹാം കോശി, ആർ.ജനാർദ്ദനൻ, കെ.കെ രവി, ജോൺസൺ തോമസ്, അബിൻ ബക്കർ എന്നിവർ സംസാരിച്ചു.