 
ചെങ്ങന്നൂർ: ബിസിനസ് ഇന്ത്യാ ഗ്രൗണ്ടിൽ 25 മുതൽ ഫെബ്രുവരി 4 വരെ നടക്കുന്ന ചെങ്ങന്നൂർ ഫെസ്റ്റിന്റെ പന്തൽ കാൽനാട്ട് കർമ്മം ശബരിമല തന്ത്രി കണ്ഠരര് രാജീവരര് നിർവ്വഹിച്ചു. ഫെസ്റ്റ് കമ്മിറ്റി ചെയർമാൻ പി.എം തോമസ്, ഭാരവാഹികളായ ജോൺ ദാനിയേൽ, വി.എ ഏബ്രഹാം, പാണ്ടനാട് രാധാകൃഷ്ണൻ, കെ.ജി കർത്താ, കെ.ആർ പ്രഭാകരൻ നായർ, അഡ്വ.പി.ആർ പ്രദീപ് കുമാർ, എൻ.സദാശിവൻ നായർ, കൗൺസിലർമാരായ മിനി സജൻ, റിജോ ജോൺ ജോർജ്ജ്, റ്റി.കുമാരി, അശോക് പടിപ്പുരയ്ക്കൽ, കെ.ഷിബുരാജൻ, ശോഭാ വർഗീസ്, മറിയാമ്മ ജോൺ ഫിലിപ്പ്, രോഹിത് പി കുമാർ, ബി.ശരത്ചന്ദ്രൻ, ഗോപു പുത്തൻമഠത്തിൽ, വത്സമ്മ ഏബ്രഹാം, കുഞ്ഞൂഞ്ഞമ്മ പറമ്പത്തൂർ, വി.വി അജയൻ, ഡോ.ഷേർളി ഫിലിപ്പ്, ജസ്സി സാം, വരുൺ മട്ടയ്ക്കൽ, ജോസ് കെ ജോർജ്ജ്, ഷേർളി അലക്സ്, മോഹനൻ കൊട്ടാരത്തുപറമ്പിൽ, എസ്.വി പ്രസാദ്, അലക്സ് മാത്യു, സതീഷ് മാണിക്കശ്ശേരി, അലക്സ് ഉമ്മൻ എന്നിവർ പ്രസംഗിച്ചു.