പത്തനംതിട്ട: നാരങ്ങാനം മഠത്തുംപടി ഭദ്രകാളി ക്ഷേത്രത്തിൽ ദേവീ ഭാഗവത നവാഹയജ്ഞവും മകരഭരണി ഉത്സവവും ഇന്ന് ആരംഭിക്കുമെന്ന് പ്രസിഡന്റ് കെ.ജി സുരേഷ് കുമാർ, കൺവനീർ സജീവ് എസ് നായർ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ ഏഴരയ്ക്ക് ദേവീ ഭാഗവത പാരായണം. രാത്രി 12ന് ആപ്പിണ്ടി വിളക്ക് ഘോഷയാത്ര. എല്ലാ ദിവസവും ഉച്ചയ്ക്ക് 12ന് ആചാര്യ പ്രഭാഷണം. ഒന്നിന് അന്നദാനം. വൈകിട്ട് ഏഴിന് സമൂഹ പ്രാർത്ഥന, ഭജന. 22ന് വൈകിട്ട് അഞ്ചിന് കുമാരി പൂജ. 23ന് രാവിലെ 10.30ന് മഹാമൃത്യുഞ്ജയ ഹോമം. വൈകിട്ട് 5.30ന് സഹസ്രനാമജപം. 24ന് രാവിലെ 10.30ന് പാർവതി സ്വയംവര ഘോഷയാത്ര. 25ന് രാവിലെ 10.30ന് നവഗ്രഹപൂജ. വൈകിട്ട് 5.30ന് സർവൈശ്വര്യ പൂജ. 26ന് ഉച്ചയ്ക്ക് 12ന് ഉണ്ണിയൂട്ട്. വൈകിട്ട് 5.30ന് വിദ്യാഗോപാല മന്ത്രാർച്ചന. 27ന് ഉച്ചയ്ക്ക് ഒന്നിന് മഹാപ്രസാദമൂട്ട്. വൈകിട്ട് അഞ്ചിന് കലശം. ഫെബ്രുവരി ആറിന് കുംഭ ഭരണി ഉത്സവത്തിന് കൊടിയേറും. 13ന് വലിയ പടേനി. 15ന് ആറാട്ട്.