
കവിയൂർ: സംസ്ഥാന ജീവനക്കാർക്കും അദ്ധ്യാപകർക്കും നൽകാനുള്ള 18% ഡി എ കുടിശ്ശിക അടുത്തമാസം സംസ്ഥാന ബഥഡ്ജറ്റിൽ പ്രഖ്യാപിക്കണമെന്ന് കേരള സ്റ്റേറ്റ് ടീച്ചേഴ്‌സ് സെന്റർ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. 2021 ജനുവരി 1 മുതൽ 2023 ജൂലൈ 31 വരെയുള്ള 18 ശതമാനം ജീവനക്കാർക്കും അദ്ധ്യാപകർക്കും നൽകാനുള്ള ത്. ഈ മാസം മൂന്നു ശതമാനം ഡിഎ കൂടി അനുവദിച്ചാൽ കുടിശ്ശിക വീണ്ടും ഉയരും. കടുത്ത സാമ്പത്തിിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയുംംവിരമിക്കൽ പ്രായം ഉയർത്തി ഏകീകരിക്കണമെന്നും ജീവനക്കാരോടും അധ്യാപകരോടും തുടർച്ചയായി കാട്ടുന്ന അവഗണന അവസാനിപ്പിക്കണമെന്നും ടീച്ചേഴ്‌സ് സെന്റർ ജില്ല സമ്മേളനം ആവശ്യപ്പെട്ടു.