റാന്നി :മുക്കട - അത്തിക്കയം റോഡിൽ പൊന്നമ്പാറക്ക് സമീപം ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപെട്ടു. ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലം ഒഴിവായത് വൻ അപകടം. ഇന്നലെ രാവിലെ 10.45 ഒാ ടെ പൊന്നമ്പാറയ്ക്ക് സമീപം കൊടുംവളവിനു തൊട്ടുമുമ്പ് വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടെന്നു മനസ്സിലാക്കിയ ഡ്രൈവർ തൊട്ടടുത്ത് നിന്ന മരത്തിൽ വാഹനം ഇടിപ്പിച്ചു നിറുത്തുകയായിരുന്നു. ബസിന്റെ മുൻവശത്തെ ചില്ല് തകർന്നു. ചില്ല് പൊട്ടിവീണ് രണ്ടു അയ്യപ്പന്മാർക്ക് നിസാര പരിക്കേറ്റു. ഇവർക്ക് നാറാണംമൂഴി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ നൽകി. പിന്നീട്സ്വ കാര്യ വാഹനത്തിൽ തീർത്ഥാടകർ ശബരിമലയിലേക്ക് പോയി.