19-award-vkm

തിരുവല്ല : പ്രവാസി സംസ്‌കൃതിയുടെ മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് സ്മാരക പുരസ്‌കാര സമർപ്പണത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം മഹാകവി പഠിച്ച വിദ്യാലയമായ വള്ളംകുളം ഗവൺമെന്റ് യു.പി സ്‌കൂളിൽ മുൻ രാജ്യസഭ ഉപാദ്ധ്യക്ഷൻ പ്രൊഫസർ പി.ജെ.കുര്യൻ ഉദ്ഘാടനം ചെയ്തു. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് അഡ്വ.എ.അനന്തഗോപൻ മഹാകവി വെണ്ണിക്കുളം സ്മാരക പുരസ്‌കാരം പ്രവാസി എഴുത്തുകാരൻ അഭിനാഷ് തുണ്ടുമണ്ണിന് നൽകി. ക്‌നാനായ സമുദായ സെക്രട്ടറി റ്റി.ഒ.എബ്രഹാം തോട്ടത്തിൽ മഹാകവിയുടെ ചിത്രം അനാച്ഛാദനം ചെയ്തു. ചലച്ചിത്ര സംവിധായകൻ ലാൽജി ജോർജ്, പ്രവാസി സംസ്‌കൃതി സെക്രട്ടറി ബിജു ജേക്കബ് കൈതാരം, സ്‌കൂൾ പ്രധാനഅദ്ധ്യാപിക സിന്ധു ഏലിസബത്ത് ബാബു എന്നിവർ പ്രസംഗിച്ചു.