
അടൂർ : പറക്കോട് അഡീഷണൽ ശിശു വികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള ഏറത്ത് ഗ്രാമ പഞ്ചായത്തിലെ അങ്കണവാടികളിലെ വർക്കർ / ഹെൽപ്പർ തസ്തികകളിലേക്ക് ഏറത്ത് ഗ്രാമ പഞ്ചായത്തിലെ സ്ഥിര താമസക്കാരായ വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വർക്കർ തസ്തികയിലേക്ക് എസ്.എസ്.എൽ.സി പാസായിരിക്കണം . ഹെൽപ്പർ തസ്തികയിലേക്ക് എസ്.എസ്.എൽ.സി ജയിച്ചവർ അപേക്ഷിക്കേണ്ടതില്ല . പ്രായം 18നും 46 നും മദ്ധ്യേ. ഫെബ്രുവരി അഞ്ച് വരെ അപേക്ഷ സമർപ്പിക്കാം. ഫോൺ. 04734 216444.