വകയാർ: മലങ്കര യാക്കോബായസഭ തുമ്പമൺ ഭദ്രാസന മഞ്ഞിനിക്കര പദയാത്ര ഫെബ്രുവരി 9ന് രാവിലെ 7 ന് പേരൂർകുളം സെന്റ് ജോർജ്ജ് യാക്കോബായ പള്ളിയിൽ നിന്ന് ആരംഭിക്കും. 3 ന് മഞ്ഞനിക്കരയിൽ എത്തും. ഇതുസംബന്ധിച്ചു ചേർന്ന കിഴക്കൻ മേഖലാ യോഗം ഫാ.യോഹന്നാൻ വാക്കയിൽ ഉദ്ഘാടനം ചെയ്തു. ഫാ.റോയി ചാക്കോ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: ഫാ.റോയി ചാക്കോ (ചെയർമാൻ), ജോസ് പനച്ചയ്ക്കൽ (ജനറൽ കൺവീനർ), ജോസ് സാമുവൽ (ക്യാപ്റ്റൻ)