അടൂർ : വൈ. എം. സി. എ യുടേയും വുമൺസ് ഫോറത്തിന്റെയും പന്തളം കാരുണ്യ ഐ ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്രപരിശോധന ക്യാമ്പും തിമിരരോഗ, ജീവിതശൈലി രോഗനിർണ്ണയവും 20 ന് രാവിലെ 9 മുതൽ 2.30 വരെ അടൂർ വൈ. എം. സി. എ ഹാളിൽ നടക്കും. വൈ. എം. സി. എ റീജിയണൽ വുമൺസ് ഫോറം പ്രസിഡന്റ് ജൂലി അനിൽ ഉദ്ഘാടനം ചെയ്യും. അടൂർ വുമൺസ് ഫോറം പ്രസിഡന്റ് ഷേർളി സജി അദ്ധ്യക്ഷതവഹിക്കും. തിമിര ശസ്ത്രക്രിയയ്ക്ക് ആരോഗ്യ ഇൻഷ്വറൻസ് പ്രകാരമുള്ള എല്ലാ ആനുകൂല്യങ്ങളും ലഭിക്കും. ഫോൺ 9496731515, 9447221855