
പത്തനംതിട്ട : സംസ്ഥാന ക്ഷീരകർഷക സംഗമം പടവ് 2024 ഫെബ്രുവരി 16, 17 തീയതികളിൽ ഇടുക്കി അണക്കരയിൽ നടക്കും. 2022 - 23 സാമ്പത്തിക വർഷത്തെ പ്രവർത്തന മികവിന്റെ പശ്ചാത്തലത്തിൽ ക്ഷീരകർഷകർക്ക് സംസ്ഥാനം, മേഖല, ജില്ല അടിസ്ഥാനത്തിൽ ജനറൽ, വനിത, എസ്.സി, എസ്.ടി വിഭാഗത്തിൽ ഉൾപ്പെട്ട ക്ഷീരകർഷകരെ തെരഞ്ഞെടുക്കുന്നതിനുളള ക്ഷീര സഹകാരി അവാർഡിന് അപേക്ഷ ക്ഷണിച്ചു. തെരഞ്ഞെടുക്കപ്പെടുന്ന 52 ക്ഷീരകർഷകർക്ക് ബഹുമതി പത്രവും ക്യാഷ് അവാർഡും നൽകും. ബ്ലോക്ക് അടിസ്ഥാനത്തിലുളള ക്ഷീരവികസന യൂണിറ്റിൽ നിന്ന് കൂടുതൽ വിവരങ്ങൾ അറിയാനാകും.