adha

അടൂർ : വാഹനനികുതി കുടിശിക അടയ്ക്കാനുളള ഒറ്റതവണ തീർപ്പാക്കൽ മാർച്ച് 31 വരെ. നാലു വർഷമോ അതിൽ കൂടുതലോ നികുതി കുടിശികയുളള ട്രാൻസ്‌പോർട്ട് വാഹനങ്ങൾക്ക് അവസാനത്തെ നാല് വർഷത്തെ കുടിശികയുടെ 30 ശതമാനം മാത്രം അടച്ചാൽ മതി. നോൺട്രാൻസ്‌പോർട്ട് വാഹനങ്ങൾക്ക് 40 ശതമാനം. കൈവശം ഇല്ലാത്തതോ കൈമാറ്റം ചെയ്തതോ ഉപയോഗ്യമല്ലാത്തതോ ജപ്തി നടപടികളിൽ ഉൾപ്പെട്ടതോ ആയ വാഹനങ്ങളുടെ ഉടമകൾക്കും ഈ അവസരം വിനിയോഗിക്കാം. അവസരം പ്രയോജനപ്പെടുത്തണമെന്ന് അടൂർ ജോയിന്റ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ അറിയിച്ചു.