റാന്നി : ക്ഷേമ പെൻഷൻ കുടിശിക വിതരണം ചെയ്യുക,പിരിഞ്ഞു പോയ തൊഴിലാളികൾക്ക് അധിവർഷ ആനുകൂല്യം നൽകുകതുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബി കെ എം യു റാന്നി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റാന്നി വില്ലേജ് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. ജില്ലാ സെക്രട്ടറി അഡ്വ. കെ.ജി രതീഷ് കുമാർ ഉദ്ഘാടനം ചെയ്തു.സി.പി.ഐ മണ്ഡലം സെക്രട്ടറി ജോജോ കോവൂർ,ബി.കെ.എം.യു മണ്ഡലം സെക്രട്ടറി തെക്കേപ്പുറം വാസുദേവൻ,സന്തോഷ് കെ.ചാണ്ടി,ഇ.ടി കുഞ്ഞുമോൻ,രവീന്ദ്രൻ ചേത്തയ്ക്കൽ,ജോയി വള്ളിക്കാല,ശശിധരൻ പിള്ള,ജിഷാ സൈമൺ അലിമുക്ക്,ജോളി മധു,എം.കെ രാജൻ,പി.ജെ ബാബു,കുര്യൻ ആനപ്പാറമല എന്നിവർ പ്രസംഗിച്ചു.