റാന്നി: വിൽപ്പനയ്ക്ക് മുറിച്ചിട്ടിരുന്ന റബർ തടി മോഷ്ടിച്ചുകടത്താൻ ശ്രമിച്ചവർ പിടിയിൽ. കൊല്ലമുള ചാത്തന്തറ സ്വദേശി താഹ (അജാസ് - 35 ), കൊല്ലമുള വില്ലേജിൽ മണ്ണടിശാല പരുവയിൽ അച്ചു (അഭിജിത് -26 )എന്നിവരാണ് അറസ്റ്റിലായത്. .വെച്ചൂച്ചിറ നിരവയിൽ നിന്നും കുറുമ്പൻമൂഴി സ്വദേശി റെജി പോളിന്റെ 3.5 ടൺ റബ്ബർ തടികളാണ് മോഷ്ടിക്കാൻ ശ്രമിച്ചത്. വെച്ചൂച്ചിറ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ സായി സേനൻ,സുഭാഷ്,അൻസാരി, ശ്യാം, ഷീൻരാജ്, ജോസൺ,എന്നിവർ ചേർന്നാണ് പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു .